കോവിഡ് ഭേദമായി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടര്‍ന്ന മലപ്പുറം സ്വദേശി മരിച്ചു

0
261

മലപ്പുറം: (www.mediavisionnews.in) കോവിഡ് രോഗം ഭേദമായി ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. മലപ്പുറം കീഴാറ്റൂർ കരിയമാട് സ്വദേശി വീരാൻകുട്ടി (85) ആണ് മരിച്ചത്. അതേസമയം മറ്റ് അസുഖങ്ങളാണ് മരണ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.  കഴിഞ്ഞ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ഇയാൾക്ക് ഹൃദയാഘാതമുണ്ടായിരുന്നു. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് വീരാൻകുട്ടി മരിച്ചത്. ഒരാഴ്ച മുമ്പ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും വൃക്ക രോഗമടക്കമുള്ള അസൂഖങ്ങളുള്ളതിനാല്‍ മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു ഇയാൾ.

ഏപ്രിൽ രണ്ടിനാണ് വീരാന്‍ കുട്ടിക്ക് വൈറസ് സ്ഥിരീകരിച്ചത്. അതേസമയം എങ്ങനെയാണ് ഇയാൾക്ക് വൈറസ് സ്ഥിരീകരിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. നേരത്തെ ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ മകനിൽനിന്നാണ് വൈറസ് ബാധിച്ചതെന്നായിരുന്നു സൂചന. എന്നാൽ മകന് രോഗമില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here