ലോക് ഡൗണ്‍: കേരളത്തില്‍ ഇളവുകള്‍ ഉണ്ടാകുമോ? മന്ത്രിസഭായോഗം ഇന്ന്

0
234

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. വലിയരീതിയിലുള്ള ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണ്. രാജ്യത്തെ കൊവിഡ് ഹോട്ട് സ്പോട്ടുകളായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ കേരളത്തിലെ ഏഴുജില്ലകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകളെയാണ് കൊവിഡ് വ്യാപനത്തിന് കൂടുതല്‍ സാധ്യതയുള്ള ജില്ലകളുടെ പട്ടികയില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വയനാട് ജില്ല പൂര്‍ണമായും ഹോട്ട് സ്പോട്ട് അല്ല.

അതേസമയം, കേരളത്തില്‍ ബുധനാഴ്ച ഒരു കൊവിഡ് കേസുമാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 7 പേര്‍ക്ക് രോഗം ബേധമാവുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് ആകെ 387 പേര്‍ക്കാണ് രോഗം സ്ഥരീകരിച്ചിട്ടുള്ളത്. നിലവില്‍ 167 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തി. നിലവില്‍ 97464 പേരാണ് നിരീക്ഷണത്തിലുള്ളത്.

രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയവര്‍ കേരളത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 213 പേര്‍ക്ക് ഇതുവരെ രോഗം മാറി.

ആലപ്പുഴയില്‍ 5, എറണാകുളം 21, ഇടുക്കി 10, കണ്ണൂര്‍ 80, കാസര്‍കോട് 167, കൊല്ലം 9, കോട്ടയം 3, കോഴിക്കോട് 16, മല്പപുറം 21 പാലക്കാട് 8 പത്തനംതിട്ട 17, തിരുവനന്തപുരം 14, തൃശ്ശൂര്‍ 13, വയനാട് 3, ഇതാണ് വിവിധ ജില്ലകളില്‍ ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം.

LEAVE A REPLY

Please enter your comment!
Please enter your name here