അപ്പോ സിസ്റ്ററെ താങ്ക്‌സ് ഫോര്‍ എവരിതിംഗ്‌സ്; കാസര്‍കോട് കൊവിഡ് 19 ചികിത്സയിലിരുന്ന യുവാവിന് രോഗം ഭേദമായി, ആശുപത്രി വിട്ടു (വിഡിയോ)

0
211

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവാണ് ആശുപത്രി വിട്ടത്.
15 ദിവസമായി ഇദ്ദേഹം ചികിത്സയിലായിരുന്നു.

നേരത്തെ ജില്ലയില്‍ മൂന്നുപേര്‍ക്ക് രോഗം ഭേദമായിരുന്നു. ഇവരെ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ നിന്ന് വിട്ടയക്കുചമെന്നും അറിയിച്ചിരുന്നു. മാര്‍ച്ചില്‍ ദുബായില്‍ നിന്നെത്തിയ 54 വയസുള്ള തളങ്കര സ്വദേശിയും 31 വയസുള്ള ഉദുമ സ്വദേശിയും 27 വയസുള്ള കാസര്‍കോട് തുരുത്തി സ്വദേശിയുമാണ് ഇവര്‍.

രണ്ടുതവണയായി അയച്ച ഇവരുടെ സാമ്പിളുകള്‍ നെഗറ്റീവായി. ഇതോടെ രോഗികളുടെ എണ്ണം 132 ആയി കുറഞ്ഞു. രണ്ടാംഘട്ടത്തില്‍ രോഗം ബാധിച്ചവര്‍ക്ക് ആദ്യമായാണ് ഭേദമാകുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജില്ലാ അധികൃതര്‍ക്കും ജനങ്ങള്‍ക്കും വലിയ ആത്മവിശ്വാസമാണ് ഇതുണ്ടാക്കുന്നത്.

കൂടുതല്‍ പേര്‍ക്ക് വരുന്ന ദിവസങ്ങളില്‍ രോഗം ഭേദമാകുമെന്നാണ് പ്രതീക്ഷ. ജില്ലയില്‍ ഇതുവരെ ശേഖരിച്ച 951 സാമ്പിളുകളുടെ ഫലത്തില്‍ 823 പേരുടെയും നെഗറ്റീവാണെന്നതും വലിയ ആശ്വാസമായി.

LEAVE A REPLY

Please enter your comment!
Please enter your name here