ഒമാനി റിയാൽ കുതിക്കുന്നു; വിനിമയ നിരക്ക് വർദ്ധനവിൽ സന്തോഷവുമായി പ്രവാസികൾ.

0
303

മസ്‌കറ്റ്: (www.mediavisionnews.in) ഒരു ഒമാനി റിയാലിന് ശനിയാഴ്ച വൈകിട്ട്  മണി എക്‌സ്‌ചേഞ്ചുകൾ 187 രൂപയാണ് നല്കിയത്. പ്രാദേശിക കറൻസി എക്സ്ചേഞ്ചർമാരുടെ അഭിപ്രായത്തിൽ, ഒ‌എം‌ആറിലേക്കുള്ള ഐ‌എൻ‌ആറിന്റെ വിനിമയ നിരക്ക് ഇപ്പോൾ 186.93 രൂപയാണ്. അത് ഇനിയും മുന്നോട്ട് പോകുമെന്നാണ് സൂചന.

ജനുവരി 30 ന് ഒരു ഒമാനി റിയാലിന് 184 രൂപയായിരുന്നു .ഇന്ത്യൻ രൂപയുടെ മൂല്യം ഫെബ്രുവരിയിലും 184 രൂപയിൽ തുടരുകയായിരുന്നു. അതാണ് ഇപ്പോൾ മുകളിലേക്ക് ഉയർന്നത് . മൂന്നു മാസത്തിനിടെ ഏറ്റവും കൂടിയ നിരക്ക് ആണ് ഇപ്പോൾ;.

ഡിസംബറിൽ ഒമാനി റിയാലിന് 182 രൂപയായിരുന്നു വിനിമയനിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here