കേരളത്തിലെ ആദ്യ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി അന്തരിച്ചു

0
218

മലപ്പുറം: (www.mediavisionnews.in) കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ആയിഷക്കുട്ടി അന്തരിച്ചു. 91 വയസായിരുന്നു.
മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശിനിയായ ഇവര്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം നാലിന് നന്നംമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ഉപ്പുങ്ങല്‍ പുന്നയൂര്‍ക്കുളം എ.എം.എല്‍.പി സ്‌കൂള്‍ അധ്യാപികയായിരുന്ന ആയിഷക്കുട്ടി 1979 ലാണ് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 1984 മുതല്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിന്റെ പഞ്ചായത്ത് മെമ്പറായും 1995- 2000 കാലഘട്ടത്തില്‍ നന്നം മുക്ക് പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്തിരുന്നു.

ഭര്‍ത്താവ്: പരേതനായ കറുത്താലില്‍ മുഹമ്മദ്. മക്കള്‍: ലൈല, ജമീല. മരുമക്കള്‍: ഹംസ, പരേതനായ മൊയ്തുട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here