മധ്യപ്രദേശില്‍ ബാലറ്റിലേക്ക് മടങ്ങാന്‍ കോണ്‍ഗ്രസ്; തട്ടിപ്പാണെന്ന് ബി.ജെ.പി

0
145

ഭോപ്പാല്‍: (www.mediavisionnews.in) മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ സന്ദര്‍ശിച്ച് ഭരണകക്ഷിയായ കോണ്‍ഗ്രസ്. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ചന്ദ്ര പ്രഭാഷ് ശേഖറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കമ്മീഷണറെ സന്ദര്‍ശിച്ചത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഈ യന്ത്രങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും ബോധ്യപ്പെട്ടതാണെന്ന് ചന്ദ്ര പ്രഭാഷ് ശേഖര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നീക്കത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലൂടെ അധികാരത്തിലെത്തിയവര്‍ രാജിവെച്ച് പേപ്പര്‍ ബാലറ്റ് ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

കയ്യൂക്കിലൂടെയും തെറ്റായ മാര്‍ഗങ്ങളിലൂടെയും അധികാരത്തിലെത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ബി.ജെ.പി പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here