‘ടി.പി.സെന്നിക്ക ദോസ്ത്, അസ്സലാമു അലൈക്കും’; ഹരീഷ് വാസുദേവനെ പാകിസ്താനിലേക്ക് അയക്കണമെന്നു പറഞ്ഞ സെന്‍കുമാറിനെ പരിഹസിച്ച് രശ്മിത രാമചന്ദ്രന്‍

0
170

തിരുവനന്തപുരം: (www.mediavisionnews.in) ഹരീഷ് വാസുദേവനെ ‘ഹാരിസ്’ വാസുദേവനാക്കിയ ടി.പി സെന്‍കുമാര്‍ വെറും പോലീസ് മാനല്ല, നിയാണ്ടര്‍ താല്‍ മാനാണെന്ന് അഭിഭാഷക രശ്മിത രാമചന്ദ്രന്‍. ഹരീഷ് വാസുദേവനെ പാകിസ്താനിലേക്ക് അയക്കണമെന്ന സെന്‍കുമാറിന്റെ വാദത്തെ പരിഹസിച്ച് ഫേസ്ബുക്കിലൂടെയായിരുന്നു രശ്മിത രാമചന്ദ്രന്റെ പ്രതികരണം.

‘ഹരീഷ് വാസുദേവനെ ‘ഹാരിസ് ‘ വാസുദേവനാക്കിയ നിങ്ങ വെറുംപോലീസ് മാനല്ല, നിയാണ്ടര്‍ തല്‍ മാനാണ്!

ടി.പി.സെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും! വ അലൈക്കും അസ്സലാം! അഭിഭാഷകര്‍ക്കുള്ള വിസ എപ്പ കിട്ടും? കട്ട വെയ്റ്റിംഗ്’ രശ്മിത രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു.

അഡ്വ. ഹരീഷ് വാസുദേവനെ പാകിസ്താനിലേക്കയക്കണമെന്ന് മുന്‍ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ടി.പി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പാലക്കാട് പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.

മതന്യൂനപക്ഷങ്ങളുടെ വോട്ട് എല്‍.ഡി.എഫിനോ യു.ഡി.എഫിനോ എന്ന മത്സരമാണ് നടക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന അഭിഭാഷകരെ പാകിസ്താനിലേക്ക് വിടണം ഹരീഷ് വാസുദേവനെയൊക്കെ അങ്ങനെ വിടേണ്ടതാണ് എന്നായിരുന്നു ടി.പി സെന്‍കുമാര്‍ പ്രസംഗിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹരീഷ് വാസുദേവന്‍ ശക്തമായി രംഗത്തു വന്നിരുന്നു.

പൗരത്വ നിയമത്തില്‍ ഇന്ത്യയിലെ പൗരന്‍മാര്‍ പേടിക്കേണ്ടതില്ലെന്നും നിയമത്തില്‍ തുറന്ന ചര്‍ക്ക് തയ്യാറാണെന്നും പറഞ്ഞ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിവാദ പ്രസ്താവനയുമായി ടി. പി സെന്‍കുമാര്‍ രംഗത്തെത്തിയത്.

ഹരീഷ് വാസുദേവനെ "ഹാരിസ് " വാസുദേവനാക്കിയ നിങ്ങ വെറുംപോലീസ് മാനല്ല, നിയാണ്ടർ തൽ മാനാണ്!ടി.പി.സെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും! വ അലൈക്കും അസ്സലാം! അഭിഭാഷകർക്കുള്ള വിസ എപ്പ കിട്ടും?!! കട്ട വെയ്റ്റിംഗ്….

Posted by Resmitha Ramachandran on Tuesday, January 14, 2020

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here