ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് ബെൽറ്റു കൊണ്ട് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

0
149

രാജസ്ഥാൻ: (www.mediavisionnews.in) രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ ശനിയാഴ്ച കാണാതായ ആറ് വയസുകാരിയെ സ്‌കൂൾ യൂണിഫോമിൽ മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് സ്‌കൂൾ യൂണിഫോം ബെൽറ്റ്‌ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടിയുടെ മൃതദേഹം അവളുടെ ഗ്രാമമായ ഖേതാദിക്കടുത്തുള്ള വിദൂര പ്രദേശത്തെ കുറ്റിക്കാട്ടിൽ കിടക്കുകയായിരുന്നു. മദ്യക്കുപ്പികൾ, ലഘുഭക്ഷണങ്ങൾ, രക്തക്കറ എന്നിവയും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായി പൊലീസ് അധികൃതർ പറഞ്ഞു. പെൺകുട്ടികളുടെ സ്കൂളിൽ ശനിയാഴ്ച കായിക മത്സരമുണ്ടായതായും അതിനു ശേഷമാണ് പെൺകുട്ടിയെ കാണാതായതെന്നും പൊലീസ് പറഞ്ഞു.

ഉച്ചകഴിഞ്ഞ് 3 മണിയോടെ പെൺകുട്ടി വീട്ടിലെത്താതിരുന്നപ്പോൾ വീട്ടുകാർ അവളെ തിരയാൻ തുടങ്ങി. അവർ മണിക്കൂറുകളോളം കൃഷിയിടങ്ങളിലും ബന്ധുക്കളുടെ വീടുകളിലും തിരഞ്ഞു. ഞായറാഴ്ച രാവിലെയാണ് പെൺകുട്ടിയുടെ രക്തം പുരണ്ട മൃതദേഹം സ്കൂളിൽ നിന്ന് അര കിലോമീറ്റർ അകലെ കണ്ടെത്തിയത്.

പ്രകോപിതരായ ജനക്കൂട്ടം സംഭവസ്ഥലത്ത് തടിച്ചുകൂടി.  കുട്ടിയുടെ കൊലപാതകത്തെ കുറിച്ച് പൊലീസും ഫോറൻസിക് സംഘവും അന്വേഷണം നടത്തി. ഗ്രാമത്തിൽ സൗകര്യമില്ലാത്തതിനാൽ പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി.

ബലാത്സംഗം, കൊലപാതകം എന്നിവയുമായി ബന്ധപ്പെട്ട്‌ പ്രാഥമിക അന്വേഷണം നടന്നതായി പൊലീസ് സൂപ്രണ്ട് ആദർശ് സിദ്ദു മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ കണ്ടെത്താൻ പൊലീസിന്റെ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here