മഹാരാഷ്ട്രയില്‍ എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സര്‍ക്കാര്‍; മുഖ്യമന്ത്രിപദം ശിവസേനക്ക്

0
198

മഹാരാഷ്ട്ര: (www.mediavisionnews.in) മഹാരാഷ്ട്രയില്‍ യുപിഎ–ശിവസേന സഖ്യത്തിന് ധാരണ. മൂന്ന് പാര്‍ട്ടികളുടേയും നേതാക്കൾ നാളെ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചേക്കും. ശരദ് പവാറിന്റെ സാന്നിധ്യത്തില്‍ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

പൊതുമിനിമം പരിപാടിയുടെ കരട് തയാറായതോടെയാണ് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം ശിവസേനയും കോൺഗ്രസും എൻസപിയും വേഗത്തിലാക്കിയത്. നാളെ വൈകിട്ട് മൂന്ന് മണിക്ക് ഗവർണറെ കാണുന്ന നേതാക്കൾ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചേക്കും. സ്വതന്ത്രരടക്കം 63 പേരുടെ പിന്തുണയുള്ള ശിവസേനയും 54 പേരുള്ള എൻസിപിയും 44 എംഎല്‍എമാരുള്ള കോണ്‍ഗ്രസും ചേർന്നാൽ ആകെ 161 പേരുടെ പിന്തുണയാകും. മുഖ്യമന്ത്രി പദവി അഞ്ചുവര്‍ഷവും സേനയ്ക്ക് നല്‍കിയേക്കും. ഇതിനുപുറമേ 16 മന്ത്രിസ്ഥാനങ്ങൾ ശിവസേനയ്ക്കും ഉപമുഖ്യമന്ത്രി പദവിക്ക് പുറമെ 14 എണ്ണം എൻസിപിക്കും സ്പീക്കറുള്‍പ്പടെ 12 മന്ത്രിസ്ഥാനങ്ങള്‍ കോൺഗ്രസിനും നൽകാനാണ് ധാരണ. ആഭ്യന്തരം എൻസിപിയും ധനകാര്യം സേനയും റവന്യു കോണ്‍ഗ്രസും ഏറ്റെടുക്കുമെന്നാണ് വിവരം.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here