ടിപ്പു ജയന്തി നീക്കം ചെയ്യാനുള്ള തീരുമാനം പുന:പരിശോധിക്കുവാൻ ബി.ജെ.പി സർക്കാരിനോട് കർണാടക ഹൈക്കോടതി

0
330

ബംഗളൂരു: (www.mediavisionnews.in) പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താന്റെ ജന്മദിനാഘോഷമായ ടിപ്പു ജയന്തിയെ എടുത്തുകളയാനുള്ള തീരുമാനം പുന:പരിശോധിക്കാൻ കർണാടക ഹൈക്കോടതി സംസ്ഥാനത്തെ ബിജെപി സർക്കാരിനോട് ആവശ്യപ്പെട്ടു.

ഈ വർഷം ആദ്യം കോൺഗ്രസ്-ജനതാദൾ മതേതര സഖ്യത്തിൽ നിന്ന് അധികാരം പിടിച്ചെടുത്ത ബിഎസ് യെദ്യൂരപ്പ സർക്കാർ എടുത്ത തീരുമാനത്തിനെതിരെ ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ സമർപ്പിച്ച ഹർജിയിലാണ് വിധി. ഇടക്കാല ഉത്തരവിലൂടെ, ജൂലൈ 30 ന് സർക്കാർ അംഗീകരിച്ച തീരുമാനം പുന:പരിശോധിക്കാനും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാനും ഞങ്ങൾ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കുന്നു. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് എസ് ആർ കൃഷ്ണകുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here