ഉപ്പളയില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

0
182

ഉപ്പള (www.mediavisionnews.in) :ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കര്‍ണ്ണാടക സ്വദേശി വിജയ്‌ നായ്‌ക്കി(44)നെയാണ്‌ മഞ്ചേശ്വരം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

15ന്‌ രാവിലെ ഉപ്പള ഗോള്‍ഡന്‍ ഗല്ലിയില്‍ വാടക ക്വാര്‍ട്ടേസില്‍ താമസിക്കുന്ന ചിക്ക മംഗ്‌ളൂരു ചിക്കംഗളയിലെ നാഗരാജനെ (35)യാണ്‌ പ്രതി കല്ലുകൊണ്ട്‌ തലക്ക്‌ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌.

ഗുരുതരപരിക്കേറ്റ നാഗരാജന്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്‌.മരം മുറിക്കുന്ന മെഷീനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ്‌ നാഗരാജിനെ പ്രതി അക്രമിച്ചത്‌.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here