രണ്ട് കിലോ സ്വർണ്ണവുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ കാസർഗോഡ് ഉപ്പള സ്വദേശി പിടിയില്‍

0
324

മട്ടന്നൂര്‍(www.mediavisionnews.in): ഷാര്‍ജയില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി രണ്ടു കിലോ സ്വര്‍ണം കടത്തിയ യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ഉപ്പള സ്വദേശി മുഹമ്മദ് ഹാരിസാണ് പിടിയിലായത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് ഹാരിസ്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഷര്‍ട്ടിനുള്ളിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചാണ് കടത്തിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here