ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്

0
36

മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ബംഗ്ലാദേശിനായി മൊമീനുൽ ഹഖ്, ഷദ്മൻ ഇസ്‌ലാം എന്നിവർ പുറത്താവാതെ നിന്നു. ഓസീസ് മണ്ണിലെ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് ജയമാണിത്.

സ്റ്റീവൻ സ്മിത്തിന്റെ 71 റൺസിന്റെ ബലത്തിൽ 198 എന്ന ടോട്ടലിലേക്കെത്തിയ ഓസീസിനെതിരെ ആദ്യ ഇന്നിങ്സിൽ 228 റൺസിന്റെ ലീഡാണ് ബംഗ്ലാദേശ് നേടിയത്. സന്ദർശകർക്കായി തൻസിദ് ഹസൻ സെഞ്ച്വറി 101 (197) കുറിച്ചപ്പോൾ നായകൻ നജ്മുൽ ഹുസ്സൈൻ ഷാന്റോ 84 (126) മികച്ച പിന്തുണ നൽകി. മെഹ്ദി ഹസൻ മിറാസും ബംഗ്ലാദേശിനായി അർധ സെഞ്ച്വറി നേടി.

രണ്ടാം ഇന്നിങ്സിൽ ജേക്ക് വെതറാൾഡിനെ അതിവേഗം നഷ്ടമായ ഓസീസിനെ ട്രാക്കിലാക്കിയത് സ്റ്റീവ് സ്മിത്ത് – കാമറൂൺ ഗ്രീൻ കൂട്ടുക്കെട്ടാണ്. 88 പന്തിൽ 44 റൺസുമായി സ്മിത്ത് ഒരറ്റത്ത് പിന്തുണ നൽകിയപ്പോൾ സെഞ്ച്വറിയുമായി ഗ്രീനും തിളങ്ങി. 201 പന്തിൽ നാല് ഫോറും ഒരു സിക്സുമടക്കം 104 റൺസാണ് ഗ്രീൻ നേടിയത്. ഓസീസിനെ 284 റൺസിന് പുറത്താക്കിയ ബംഗ്ലാദേശ് 14.2 ഓവറിൽ മത്സരം വിജയിക്കുകയായിരുന്നു. രണ്ട് ഇന്നിങ്‌സിലുമായി ബംഗ്ലാദേശിന്റെ ഹസൻ മഹ്മൂദ് 9 വിക്കറ്റുകൾ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here