മംഗൽപാടി പെരിങ്കടിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

0
135

ഉപ്പള: മംഗൽപ്പാടി പെരിങ്ക ടിയിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. പെരിങ്കടിയിലെ അലി–സുലൈഖ ദമ്പതികളുടെ മകൻ അബൂബക്കർ അസാൻ (13) ആണ് മരിച്ചത്. മംഗൽപ്പാടി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അബൂബക്കർ അസാൻ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനെത്തിയത്. ഇതിനിടെ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് വിവരം.

കുളി കഴിഞ്ഞ് കൂട്ടുകാർ മുകളിലെത്തിയപ്പോഴാണ് അബൂബക്കർ അസാനെ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെ കുട്ടി വെള്ളത്തിൽനിന്ന് പിന്നീട് മുകളിലേക്ക് വരുന്നതായി കണ്ടെത്താനായില്ല.

തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഉപ്പളയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന കുളത്തിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഗൽപ്പാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here