വിദ്യാർഥി പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലുമെന്ന പരാമർശം: ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ് കസ്റ്റഡിയിൽ

0
21

കൊച്ചി: വിദ്വേഷ പരാമർശക്കേസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയാണ് ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു മണിക്കൂറോളം നീണ്ട പരിശോധനക്ക് ശേഷമാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം സൈബർ പൊലീസും മട്ടാഞ്ചേരി പൊലീസിന്റെ പ്രത്യേക സംഘവുമാണ് ടി.ജി മോഹൻദാസിന്റെ വീട്ടിലെത്തിയത്. വിദ്വേഷ പരാമർശത്തിൽ തിരുവനന്തപുരം സൈബർ പൊലീസാണ് മോഹൻദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ജിസ്‌മോന്റെ പരാതിയിലാണ് കേസ്.

ടി.ജി മോഹൻദാസിനെതിരെ കേസെടുത്ത് 10 ദിവസം പിന്നിട്ടിട്ടും പൊലീസ് തുടർനടപടി സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഈ വിഷയത്തിൽ കൃത്യമായ ഒരു മറുപടി നൽകാൻ സാധിച്ചിരുന്നില്ല. അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തതോടെ മോഹൻദാസിനെതിരെ നടപടിയെടുക്കാത്തതിൽ സർക്കാരിനെതിരെ വിമർശനം കടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് മോഹൻദാസിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.

തനിക്ക് ചുമതല നൽകുകയാണെങ്കിൽ ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലുമെന്നും ശവശരീരങ്ങൾ പെറുക്കിയെടുത്ത് ആശുപത്രിയിലെത്തിക്കും എന്നുമായിരുന്നു യ്ൂട്യൂബ് വീഡിയോയിൽ ടി.ജി മോഹൻദാസ് പറഞ്ഞത്. വിദ്യാർഥിപ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവർ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നും അതുകൊണ്ട് കൂട്ടബലാത്സംഗം നടന്നാലും പരാതിയുണ്ടാകില്ല എന്നും ടി.ജി മോഹൻദാസ് മറ്റൊരു വീഡിയോയിൽ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here