സ്വാതന്ത്ര്യ സമര ക്വിസിൽ സവർക്കർ; ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന് ചോദ്യം; എഇഒമാരോട് റിപ്പോർട്ട് തേടി, പ്രതിഷേധം

0
56

കാസര്‍കോട്: സ്‌കൂളുകളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തില്‍ വി.ഡി. സവര്‍ക്കറെ പുകഴ്ത്തുന്ന  ചോദ്യം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി എ.എന്‍. ഷംസുദ്ദീന്‍ റിപ്പോര്‍ട്ട് തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്.

‘ബ്രിട്ടീഷ് ഭരണകാലത്ത് ഏറ്റവും കൂടുതല്‍ കാലം ജയില്‍ശിക്ഷ അനുഭവിച്ചത് ആര്?’ എന്നായിരുന്നു ക്വിസ് ചോദ്യാവലിയിലെ ചോദ്യം. ഇതിന് വി.ഡി. സവര്‍ക്കറെന്നാണ് ഉത്തരവും നല്‍കിയിരുന്നത്. കാസര്‍കോട് ജില്ലയിലെ കുമ്പള, ഉപ്പള, കാസര്‍കോട് ഉപജില്ലകളിലെ സ്‌കൂളുകളില്‍ നടത്തിയ ക്വിസ് മത്സരങ്ങളിലാണ് ചോദ്യം ഉള്‍പ്പെട്ടത്.

സംഭവത്തില്‍ വിദ്യാര്‍ഥി സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ചോദ്യാവലി തയ്യാറാക്കിയ അധ്യാപകരോടും ബന്ധപ്പെട്ട എ.ഇ.ഒമാരോടും വിശദീകരണം തേടിയിട്ടുണ്ട്.

ചോദ്യത്തിന്റെ ഉള്ളടക്കവും തയ്യാറാക്കിയ രീതിയും സംബന്ധിച്ച് വിശദമായ പരിശോധന നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അതേസമയം, വിഷയം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here