ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ലയന വാർത്തകൾ സജീവമായത്. എന്നാൽ, ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസും തൃണമൂലും വ്യക്തമാക്കി.
ബുധനാഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതും അഭ്യുഹത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, ലയനകാര്യം ചർച്ചയായിട്ടേയില്ലെന്ന് തൃണമൂൽ നേതൃത്വം അറിയിച്ചു.

