ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. 10 ദിവസത്തിനിടെ മൂന്നാമത്തെ വർധനയാണിത്.
ഡൽഹിയിൽ പെട്രോൾ വില 99.51 രൂപയും ഡീസൽ നിരക്ക് 92.49 രൂപയുമായി വർധിക്കുമെന്ന് ഡീലർമാർ അറിയിച്ചു. ആഗോള തലത്തിൽ അസംസ്കൃത എണ്ണ വില ഉയരുന്നതിനിടെ ഒരു ആഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ തവണയാണ് ഇന്ത്യയിൽ ഇന്ധന വിലയിൽ വർധനവ് ഉണ്ടായത്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെപ്പും ഫല പ്രഖ്യാപനവും കഴിഞ്ഞ് തൊട്ടുപിന്നാലെയാണ് രാജ്യത്ത് ഇന്ധ വില വർധിച്ചു തുടങ്ങിയത്. ഇന്ത്യയിൽ ആവശ്യമായ അളവിൽ ഇന്ധനം സ്റ്റോക്കുണ്ടെന്ന് സർക്കാർ അറിയിച്ചതിനു പിന്നാലെയാണ് മൂന്നാമതത്തെ വിലക്കയറ്റം.
മെയ് 15 ന് വില ലിറ്ററിന് 3 രൂപയും മെയ് 19 ന് 90 പൈസയുമായിരുന്നു വർധിച്ചത്. 10 ദിവസത്തിനിടെ ലിറ്ററിന് ഏകദേശം 5 രൂപ വർധിച്ചു.

