ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; അപകടം ഗൾഫിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കേ

0
298

ആലപ്പുഴ: ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആസിഫ് അഷറഫ് (23) ആണ് മരിച്ചത്. പുത്തൻകാവ് പളളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടം ഉണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

 

LEAVE A REPLY

Please enter your comment!
Please enter your name here