ആയുഷിന് പകരക്കാരനെത്തി; മുൻ മുംബൈ ഇന്ത്യൻസ് താരത്തെയെത്തിച്ച് ചെന്നൈ

0
9

ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്. താരം ഐപിഎല്ലിൽ നേരത്തെ മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് ടീമുകൾക്കളുടെ ഭാഗമായിട്ടുണ്ട്.

ടോപ് ഓർഡർ ബാറ്ററായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മാധ്വാളിനെയെത്തിച്ച് തങ്ങളുടെ ബൗളിങ് ഡിപാർട്മെന്റിന് കരുത്തേകാനാണ് ചെന്നൈ തീരുമാനിച്ചിരിക്കുന്നത്. സീസണിൽ വൺ ഡൗണായിറങ്ങി ടീമിന് നല്ല തുടക്കം നൽകാൻ ആയുഷ് മാത്രേക്ക് സാധിച്ചിരുന്നു എന്നാൽ താരത്തിന്റെ പരിക്കോടെ ടോപ് ഓർഡറിൽ വലിയ വിടവാണ് ചെന്നൈക്ക് നികത്താനുള്ളത്. പേസർ ഖലീൽ അഹ്മദിന്റെ പരിക്കും ആകാശിന്റെ ടീമിലേക്കുള്ള വരവിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടാകും. 30 ലക്ഷം രൂപക്കാണ് മുൻ മുംബൈ ഇന്ത്യൻസ് താരം സിഎസ്‌കെയിലെത്തുന്നത്.

2019ൽ ആർസിബിയുടെ നെറ്റ് ബൗളറായാണ് ആകാശിന്റെ തുടക്കം. 2022ൽ പരിക്കേറ്റ സൂര്യകുമാർ യാദവിന്‌ പകരമായി മുംബൈ ഇന്ത്യൻസിലേക്കെത്തി. ആ സീസണിൽ കളത്തിലിറങ്ങില്ലെങ്കിലും നെറ്റ്സിലെ മികച്ച പ്രകടനം മൂലം താരത്തിന് 2023ൽ പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചു. സീസണിൽ എട്ട് മൽസരങ്ങളിൽ നിന്ന് 14 വിക്കറ്റാണ് ആകാശ് ആ നേടിയത്. ലുക്‌നോവിനെതിരായ എലിമിനേറ്റർ മത്സരത്തിൽ 5-5 എന്ന മികച്ച ബൗളിങ് ഫിഗറും താരത്തിന്റെ പേരിലുണ്ട്. പിന്നീട് 2024 സീസണിൽ ലേലത്തിൽ രാജസ്ഥാനിലേക്ക് ചേക്കേറിയെങ്കിലും സീസണിൽ ആകെ നാല് തവണ മാത്രമാണ് താരം കളത്തിലിറങ്ങിയുള്ളു, പിന്നാലെ റിലീസ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ മിനി ലേലത്തിൽ താരം അൻസോൾഡായി പോയെങ്കിൽ ആയുഷിന്റെ പരിക്ക് ആകാശിന്റെ തിരിച്ചുവരവിനുള്ള അവസരം തുറന്നുകൊടുത്തിരിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here