കാസർകോട് മണ്ഡലത്തിൽ ബിജെപിക്ക് വിജയ സാധ്യതയെന്ന് സിപിഎം വിലയിരുത്തൽ

0
11

കാസർകോട്: കാസർകോട് മണ്ഡലത്തിൽ ബിജെപിക്ക് വിജയസാധ്യതയെന്ന് സിപിഎം വിലയിരുത്തൽ. എൽഡിഎഫ് സ്ഥാനാർഥി ഷാനവാസ് പാദൂരിന് 50,000 വോട്ട് ലഭിക്കുമെന്നാണ് സിപിഎം മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നൽകിയ കണക്ക്. ബിജെപി ഒന്നാം സ്ഥാനത്തും എൽഡിഎഫ് രണ്ടാം സ്ഥാനത്തേക്കും എന്ന നിലയിലേക്ക് കാസർകോട്ടെ മത്സരം മാറിയതായും സിപിഎം വിലയിരുത്തുന്നു.

വർഷങ്ങളായി യുഡിഎഫ് വിജയിച്ചിരുന്ന മണ്ഡലമാണ് കാസർകോട്. സാധാരണ ​ഗതിയിൽ എൽഡിഎഫ് സ്ഥാനാർഥി ഏറെ പിന്നിൽ നിൽക്കുന്ന മണ്ഡലമാണിത്. മുൻ വർഷങ്ങളിലേതിനെ അപേക്ഷിച്ച് എൽ‍ഡിഎഫ് കൂടുതൽ വോട്ട് നേടിയേക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. 2021ൽ നേടിയ 28,000 എന്ന വോട്ട് നില 50,000 ആയി ഉയരുമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ.

എൽഡിഎഫ് വോട്ട് പിടിക്കുന്നത് യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നാകുമെന്നും ഇത് ബിജെപിയുടെ സ്ഥാനാർഥി അശ്വിനി വൈഷ്ണവിന്റെ വിജയസാധ്യത കൂട്ടുമെന്നുമാണ് മണ്ഡലം കമ്മിറ്റിയുടെ നിരീക്ഷണം.

LEAVE A REPLY

Please enter your comment!
Please enter your name here