കേരളത്തിൽ ചൂടുകൂടും; 12 ജില്ലകളിൽ യെല്ലോ അലർട്ട്, മുൻകരുതൽ നിർദേശങ്ങളുമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം

0
10

തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 15-ാം തീയതിവരെ ഉയർന്ന താപനില തുടരാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിൽ പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസും കണ്ണൂരിൽ 39 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ ഈ താപനിലയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രിവരെ ചൂട് കൂടാനാണ് സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കി. അന്തരീക്ഷത്തിലെ ഈർപ്പം കാരണം അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത (Heat Index) ഇതിലും കൂടുതലായിരിക്കുമെന്നതിനാൽ ജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കണം. ചൂടുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here