വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബിന റഷീദ്

0
24

കോഴിക്കോട്: വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂര്‍ബിന റഷീദ്. എന്നാല്‍ പാര്‍ട്ടി വിടില്ലെന്നും നൂര്‍ബിന പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് നൂര്‍ബിന രാജിക്കാര്യം വ്യക്തമാക്കിയത്.

വനിത ലീ​ഗിന് പാർട്ടിയിൽ കടുത്ത അവ​ഗണനെയന്ന് വാർത്താ സമ്മേളനത്തിൽ നൂർബീന റഷീദ് ആരോപിച്ചു. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ല. സ്ഥാനാർത്ഥി പ്രഖ്യാപനം വരെ പാർട്ടി നേതൃത്വവുമായി നിരന്തരം സംസാരിക്കുന്നുണ്ടായിരുന്നുവെന്നും നൂര്‍ബിന പറഞ്ഞു.

‘വനിതാ ലീഗുകാർ ആരും സമ്പാദിക്കാൻ വേണ്ടിയല്ല പാർട്ടിയിൽ വന്നത്. സ്വന്തം തൊഴിൽ ഉണ്ടായിരുന്നവരാണ് എല്ലാ വനിത പ്രവർത്തകരും. ആ പണം ഉപയോഗിച്ചാണ് പാർട്ടി പ്രവർത്തനം നടത്തിയത്. ഇത്ര കാലം ഒരു ഇലക്ഷൻ ഫണ്ട് വാങ്ങിയിട്ടില്ല ഒരു വണ്ടി വാങ്ങിയിട്ടില്ല ഒരു ഡ്രൈവറെ വെച്ചിട്ടില്ല. മുസ്‌ലിം ലീഗിന്റെ ദേശീയ കമ്മിറ്റിയിലേക്ക് ഒരു വനിതാ ലീഗ് പ്രവർത്തകരെയും എടുത്തില്ല. കൃത്രിമമായി മതേതരത്വം കാണിക്കാൻ ഒരു മുസ്‌ലിംമല്ലാത്ത വനിതയെ ഉൾപ്പെടുത്തി’- നൂര്‍ബിന പറഞ്ഞു.

സ്ഥാനാർഥി പ്രഖ്യാപനത്തിനെതിരെയും നൂർബിന റഷീദ് നേരത്തെ രംഗത്ത് എത്തിയിരുന്നു. ഫാത്തിമ തഹ്‌ലിയയെ സ്ഥാനാർഥിയാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് നൂർബിന ചോദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here