രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

0
7

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും ലോക്ഡൗൺ നടപ്പിലാക്കുന്നു എന്ന വിധത്തിലുളള പ്രചരണങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഭാ​ഗത്ത് നിന്നുള്ള വിശദീകരണം.

രാജ്യത്ത് എനർജി ലോക്ഡൗൺ ഉണ്ടാകുമെന്നുള്ള വ്യാപകമായ പ്രചരണമാണ് ജനങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് പാർലമെന്റിൽ പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രസ്താവന പ്രധാനമന്ത്രി ഇരുസഭകളിലും നടത്തുമ്പോൾ ലോക് ഡൗൺ കാലത്ത് എന്ന പോലെ രാജ്യം സംസ്ഥാനത്തും അതുപോലെ തന്നെ കേന്ദ്രത്തിന്റെയും അധികൃതർ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഈ പ്രതിസന്ധിയെ തരണം ചെയ്യണം. പ്രത്യേകിച്ച് യുദ്ധം ഏറെനാൾ നീണ്ടുനിൽക്കുകയാണെങ്കിൽ അത് വലിയ തോതിലുള്ള പ്രത്യാഘാതം ഏറെ നാൾ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഈ പറഞ്ഞത് മറ്റൊരു ലോക് ഡൗണിലേക്കാണോ കാര്യങ്ങൾ പോകുന്നത് എന്ന രീതിയിലാണ് പലരും വ്യാഖ്യാനിച്ച് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇതെല്ലാം പൂർണമായി തള്ളിക്കൊണ്ടാണ് കേന്ദ്ര പെട്രോളിയം മന്ത്രിയടക്കം ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരിക്കുന്നത്. ഒരു തരത്തിലും രാജ്യത്ത് ലോക് ഡൗൺ ഏർപ്പെടുത്താനുള്ള ആലോചന നിലവിൽ കേന്ദ്രസർക്കാരിനില്ല. അവശ്യവസ്തുക്കളുടെ, അതുപോലെ തന്നെ പെട്രോളിന്റെയും ഡീസലിന്റെയും എൽപി‍ജിയുടെയും ലഭ്യത കേന്ദ്രസർക്കാർ നിരന്തരം ഇടപെട്ട് ഉറപ്പു വരുത്തുന്ന സാഹചര്യമുണ്ട്. ജനങ്ങൾ പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടുകയോ മറ്റ് അഭ്യൂഹങ്ങളിൽ വിശ്വസിക്കുകയോ ചെയ്യരുത്. നിലവിൽ അത്തരത്തിലൊരു സാഹചര്യമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here