അഷ്റഫ് ബഡാജയെ പിന്തുണക്കുന്ന പ്രവർത്തകർ പാർട്ടി തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം തുടരുകയാണ്. അതേസമയം മഞ്ചേശ്വരത്ത് ആരെ പിന്തുണക്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ബിജെപിയെ പരാജയപ്പെടുത്താൻ യുഡിഎഫിനെ പിന്തുണക്കണമെന്നാണ് പാർട്ടിയിൽ ഭൂരിപക്ഷത്തിന്‍റെയും അഭിപ്രായം.
സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് അഷ്റഫ് പത്രിക പിൻവലിച്ചത്. പിന്നാലെ കെ.എം അഷ്‌റഫ് ജില്ലാ ഭാരവാഹിത്വം രാജിവെക്കുകയും ചെയ്തിട്ടുണ്ട്. യുഡിഎഫും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിത്വം ബിജെപിക്കാണ് ഗുണം ചെയ്യുകയെന്ന് വ്യാപക വിമര്‍ശനമുണ്ടായിരുന്നു. ഇതിനൊടുവിലാണ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത്.

