ലക്ഷത്തില്‍ നിന്നിറങ്ങി സ്വര്‍ണം; വന്‍ വീഴ്ച, ഇന്ന് കുറഞ്ഞത് 7560 രൂപ

0
21

കോഴിക്കോട്: സ്വര്‍ണവില പവന് ലക്ഷം രൂപയില്‍ താഴെയെത്തി. ഇന്ന് രണ്ട് തവണയായി വില കുറഞ്ഞതോടെ 99,480 രൂപയാണ് നിലവില്‍ പവന്‍ വില. ഇന്ന് 7560 രൂപയാണ് കുറഞ്ഞത്.

ഇന്നലെ 1,07,040 രൂപയായിരുന്നു പവന്‍ വില. ഇന്ന് ആദ്യം 4360 രൂപ ഇടിഞ്ഞ് 1,02,680ലേക്കെത്തി. ഉച്ചക്ക് ശേഷം 3200 രൂപ വീണ്ടും കുറയുകയായിരുന്നു. ജനുവരി നാലിന് ശേഷം ആദ്യമായാണ് വില ഒരുലക്ഷം രൂപക്ക് താഴെയാകുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ ആഗോളവിപണിയില്‍ തുടരുന്ന കനത്ത ഇടിവാണ് സംസ്ഥാനത്തും സ്വര്‍ണ വില കുറച്ചത്. ട്രോയ് ഔണ്‍സിന് 4254 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. അഞ്ച് ശതമാനത്തിലേറെയാണ് വിലയിടിഞ്ഞത്. വെള്ളി 6.27 ശതമാനം ഇടിഞ്ഞ് 63.61 ഡോളര്‍ എന്ന നിലയിലാണ്.

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. എന്നാല്‍, അസംസ്‌കൃത എണ്ണ വില കുത്തനെ വര്‍ധിച്ചതോടെ ആഗോള ഓഹരിവിപണികള്‍ക്കൊപ്പം സ്വര്‍ണവിലയും ഇടിഞ്ഞു. കേരളത്തില്‍ മാര്‍ച്ച് ഒന്ന് 1,26,920 രൂപയുണ്ടായിരുന്നു. പിന്നാലെയാണ് മൂന്നാഴ്ചക്ക് ശേഷം 27,440 രൂപ കുറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here