പട്ടികയിലില്ലെന്ന സൂചന നൽകി നേതാക്കൾ; കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ കെ സുധാകരന്‍

0
14

ദില്ലി/ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ സ്ഥാനാര്‍ത്ഥി പട്ടികയിലില്ലെന്ന സൂചന നൽകി നേതാക്കള്‍. കണ്ണൂരില്‍ ടി ഒ മോഹനൻ തന്നെ സ്ഥാനാർത്ഥിയാകും എന്നാണ് വിവരം. എന്നാല്‍ മത്സരിക്കുമെന്ന് ഉറച്ച തീരുമാനത്തിലാണ് കെ സുധാകരന്‍. കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം എന്നാണ് സൂചന. സുധാകരൻ പട്ടികയിലില്ലെന്ന സൂചന നൽകി നേതാക്കൾ. എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പാര്‍ട്ടി നേരത്തേ തീരുമാനം വ്യക്തമാക്കിയിരുന്നുവെങ്കിലും സുധാകരന്‍ അത് മറികടന്ന് കലാപക്കൊടി ഉയര്‍ത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here