മലവെള്ളപ്പാച്ചിലില്‍ ഈട്ടി തടിയായാലും തേക്കായാലും ഒലിച്ചുപോകും; എംപിമാര്‍ മത്സരിക്കേണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

0
5

കാസർകോട്: കെ സുധാകരനെതിരെ ഒളിയമ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ എം പി. സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. മലവെള്ളപ്പാച്ചിലിൽ ഈട്ടി തടി ആയാലും തേക്കായാലും ഒലിച്ചുപോകും. എംപിമാർ മത്സരിക്കേണ്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആവർത്തിച്ചു. എംഎൽഎ സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തമാണ് എം പിമാർക്ക് ഉള്ളതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സീറ്റ് ആവശ്യപ്പെടാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു ഡി എഫ് ബാലി കേറാ മലയെന്നു പറയുന്ന മണ്ഡലങ്ങളിൽ പോലും ഇത്തവണ ജയിച്ചു കയറും. 117 സീറ്റുകളിൽ ഇത്തവണ യു ഡി എഫ് ജയിച്ചു കയറും.കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ കൊഴിഞ്ഞിപോക്ക് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here