മയക്കുമരുന്ന് കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍

0
9

മഞ്ചേശ്വരം: രണ്ട് മയക്കുമരുന്ന് കേസുകളില്‍ ജാമ്യത്തിലിറങ്ങി മൂന്ന് വര്‍ഷത്തോളം പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ ചേവാര്‍ സ്വദേശി അറസ്റ്റില്‍. ചേവാര്‍ കുണ്ടങ്കാറടുക്കയിലെ അസറുദ്ദീനെ(33)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.

2022 ഉപ്പള ജനപ്രിയയില്‍ വെച്ച് 0.5 ഗ്രാം എം.ഡി.എം.എയുമായി അസറുദ്ദീന്‍ അറസ്റ്റിലായിരുന്നു. 2023ന് പൊസോട്ട് പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് 8.540 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായും മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രതി റിമാണ്ടിലാവുകയും ചെയ്തു.

കോടതിയില്‍ നിന്ന് ജാമ്യമെടുത്തതിന് ശേഷം മൂന്ന് വര്‍ഷക്കാലം പൊലീസിന്റെ കണ്ണ് വെട്ടിച്ച് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇന്നലെ പൈവളിഗെ ഭാഗത്ത് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസറുദ്ദീനെ ഇന്നുച്ചയോടെ കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here