സിലിണ്ടറില്ല, വിറകിന് പൊന്നുംവില; ഹോട്ടലുകൾ അടച്ചുപൂട്ടുന്നു, സംസ്ഥാനത്ത് ഇന്ധന പ്രതിസന്ധി രൂക്ഷം!

0
17

സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറുകളുടെ കടുത്ത ക്ഷാമം ഹോട്ടൽ മേഖലയെയും വിറക് വിപണിയെയും പ്രതിസന്ധിയിലാക്കുന്നു. സിലിണ്ടർ കിട്ടാതായതോടെ ഹോട്ടലുകൾ വിറകടുപ്പിലേക്ക് ചുവടുമാറ്റിയതാണ് വിറകിന് ഡിമാൻഡ് വർദ്ധിക്കാൻ കാരണമായത്. മുൻപ് ടണ്ണിന് 3000 രൂപയിൽ താഴെയായിരുന്ന വിറകിന് ഇപ്പോൾ 5000 രൂപയാണ് വിപണി വില. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികൾ സൂചിപ്പിക്കുന്നു.

സിലിണ്ടർ ക്ഷാമം താങ്ങാനാവാതെ തിരുവനന്തപുരം നഗരത്തിലെ മാത്രം 10 ശതമാനത്തോളം ഹോട്ടലുകൾ ഇതിനോടകം അടച്ചുപൂട്ടി. പ്രതിസന്ധി തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ ഹോട്ടലുകൾ അടച്ചിടേണ്ടി വരും. വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം വൈകാതെ ഗാർഹിക ഉപഭോഗത്തെയും പെട്രോൾ പമ്പുകളെയും ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.

അതേസമയം, എൽപിജി വിതരണത്തിൽ മുൻഗണനാക്രമം നിശ്ചയിച്ച് പ്രതിസന്ധി പരിഹരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. കൂടുതൽ ഗാർഹികേതര സിലിണ്ടറുകൾ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും തീരുമാനമായിട്ടുണ്ട്. രാജ്യത്തെ എൽപിജി ഉൽപാദനത്തിൽ 28 ശതമാനം വർദ്ധനവ് ഉണ്ടായതായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here