മംഗലാപുരം-രാമേശ്വരം ട്രെയിൻ: സമയക്രമം പ്രഖ്യാപിച്ചു; മലബാറിലെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ്

0
4

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്ത മംഗലാപുരം-രാമേശ്വരം ട്രെയിനിന്റെ സമയക്രവും സ്റ്റോപ്പുകളും സംബന്ധിച്ച നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. മലബാറിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം ട്രെയിനിന് സ്റ്റോപ്പുണ്ട്. നേരത്തെ പാലക്കാട് മാത്രമാണ് സ്റ്റോപ്പ് എന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു.

മംഗലാപുരത്തുനിന്ന് എല്ലാ ശനിയാഴ്ചയും രാത്രി 7.30 നാണ് ട്രെയിൻ സർവീസ് നടത്തുക. കാസർഗോഡ് (8.09PM), കണ്ണൂർ (9.17PM), കോഴിക്കോട് (10.37PM), തിരൂർ (11.12PM), ഷൊർണുർ (00.10AM), പാലക്കാട് (1.30AM) എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ഞായറാഴ്ച രാവിലെ 10.50നാണ് ട്രെയിൻ രാമേശ്വരത്തിലെത്തുക.

അതെ ദിവസം ഉച്ചയ്ക്ക് മൂന്നരയോടെയാണ് ട്രെയിൻ രാമേശ്വരത്തുനിന്ന് പുറപ്പെടുക.പാലക്കാട് (10.50PM), ഷൊർണുർ (00.12AM), തിരൂർ (00.55AM), കോഴിക്കോട് (1.47AM),കണ്ണൂർ (3.17AM),കാസർഗോഡ് (4.39AM) എന്നിങ്ങനെയാണ് മടക്ക സമയക്രമം. രാവിലെ 6.55നാണ് ട്രെയിൻ മംഗലാപുരത്തെത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here