ദുബൈ വിമാനത്താവളം ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു

0
19

ദുബൈ: ദുബൈ വിമാനത്താവളം ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു. നിലവിൽ ചില വിമാനങ്ങൾ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) നിന്നും ചിലത് അൽ മക്തൂം വിമാനത്താവളത്തിൽ (DWC) നിന്നുമാണ് സർവീസ് നടത്തുന്നത്. വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ, തങ്ങളുടെ വിമാനകമ്പനിയിൽ നിന്ന് യാത്ര സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചവർ മാത്രം എയർപോർട്ടിൽ എത്തിയാൽ മതിയെന്ന് അധികൃതർ അറിയിച്ചു. അനാവശ്യ തിരക്ക് ഒഴിവാക്കാനും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനുമാണ് ഈ നിർദേശം നൽകിയിരിക്കുന്നത്.

കൂടാതെ, എമിറേറ്റ്സ് എയർലൈൻ ഇന്ന് ഉച്ചയോടെ തങ്ങളുടെ സർവീസുകൾ പൂർണമായി പുനരാരംഭിച്ചതായി അറിയിച്ചു. ദുബൈയിൽ നിന്ന് പുറപ്പെടുന്നവർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും തടസ്സമില്ലാതെ യാത്ര തുടരാമെന്ന് എയർലൈൻ വ്യക്തമാക്കി. എങ്കിലും, വിമാനങ്ങൾ പുറപ്പെടുന്ന സമയങ്ങളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ യാത്ര പുറപ്പെടുന്നതിന് മുൻപായി വിമാനങ്ങളുടെ ഏറ്റവും പുതിയ സമയവിവരങ്ങൾ ഓൺലൈൻ വഴി പരിശോധിക്കേണ്ടതാണ്. സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും യാത്രക്കാരുടെ സഹകരണത്തിന് നന്ദി അറിയിക്കുന്നതായും എമിറേറ്റ്‌സ് വ്യക്തമാക്കി.

ഇന്ന് രാവിലെയായിരുന്നു സുരക്ഷാ കാരണങ്ങളാൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ അടിയന്തര തീരുമാനമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇന്ന് രാവിലെയും ദുബൈക്ക് നേരെ വീണ്ടും ആക്രമണം നടന്നതായി ദുബൈ മീഡിയ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടി്ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here