Home Gulf സുരക്ഷാമേഖലയുടെ ദൃശ്യങ്ങൾ പകർത്തിയാൽ കർശന നടപടി; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും യു.എ.ഇ

സുരക്ഷാമേഖലയുടെ ദൃശ്യങ്ങൾ പകർത്തിയാൽ കർശന നടപടി; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും യു.എ.ഇ

0
9

അബുദാബി: രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് പ്രധാന മേഖലകളുടെയും സുരക്ഷാ കേന്ദ്രങ്ങളുടെയും ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമെന്ന് യു.എ.ഇ. സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ്. ഇത്തരം നടപടികൾക്ക് കർശന വിലക്കേർപ്പെടുത്തി. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സുരക്ഷാ സങ്കേതങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ അവ പങ്കുവെക്കുന്നതും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കരുത്. അത് പൊതുസമാധാനത്തിന് ഭീഷണിയാണ്. താമസക്കാർ ഉത്തരവാദിത്വത്തോടെ പെരുമാറണം. ഇത്തരം നിർദേശങ്ങൾ പാലിക്കുന്നത് ദേശീയബോധത്തിന്റെ അടയാളമാണ്. സുരക്ഷാ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന വിവരങ്ങൾ ആർക്കും കൈമാറരുത്. സുരക്ഷാ മുൻകരുതൽ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പുതിയ ഉത്തരവ്.

ഔദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് അധികൃതർ വ്യക്തമാക്കി. തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചാൽ
കടുത്ത ശിക്ഷയെന്ന് ദുബായ് പോലീസും ഓർമ്മിപ്പിച്ചു. രണ്ടുലക്ഷം ദിർഹം പിഴയും തടവുമായിരിക്കും ശിക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here