ഗുണ്ടൂര്‍: വാഹനങ്ങളുടെ ഫാൻസി നമ്പറുകൾ മോഹവിലക്ക് സ്വന്തമാക്കുന്നത് പുതിയ കാര്യമല്ല. സെലിബ്രിറ്റികൾ മുതൽ അതിസമ്പന്നര്‍ വരെ ഇഷ്ടപ്പെട്ട നമ്പറിനായി ലക്ഷങ്ങൾ ചെലവഴിക്കാറുണ്ട്. എന്നാൽ കാറിനെക്കാൾ വിലയിൽ ഫാൻസി നമ്പര്‍ സ്വന്തമാക്കിയിരിക്കുകയാണ് ആന്ധ്രാ സ്വദേശിയായ കിരണ്‍ കൊല്‍പകുല.
‘DDC 001’ എന്ന വിന്‍റേജ് നമ്പര്‍ പ്ലേറ്റ് 2.08 കോടി രൂപക്കാണ് കിരൺ ലേലത്തില്‍ സ്വന്തമാക്കിയത്. രാജ്യത്ത് ഒരു നമ്പര്‍ പ്ലേറ്റിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിതെന്ന് ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രമുഖ ലക്ഷ്വറി കാര്‍ ഡീലര്‍ഷിപ്പായ ‘ബിഗ് ബോയ് ടോയ്സ്’ (Big Boy Toys) പുതുതായി ആരംഭിച്ച ആപ്പ് വഴിയാണ് ഈ അപൂര്‍വ ലേലം നടന്നതെന്ന് കാര്‍ടോക് റിപ്പോര്‍ട്ട് ചെയ്യുന്നു

