കേരളത്തിൽ മഴയെത്തുന്നു; നാല് ജില്ലകളിൽ മുന്നറിയിപ്പ്, കന്യാകുമാരി തീരത്ത് അതിശക്തമായ കാറ്റിന് സാധ്യത

0
10

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിലാണ് മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, കന്യാകുമാരി തീരത്തും ഗൾഫ് ഓഫ് മന്നാർ മേഖലയിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഫെബ്രുവരി 1 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലും, ഫെബ്രുവരി 2 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നേരിയ മഴയ്ക്കാണ് സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ മേഖലകളിൽ ചൊവ്വാഴ്ച (ഫെബ്രുവരി 3) വരെ പോകാൻ പാടുള്ളതലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഫെബ്രുവരി 4 ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മോശം കാലാവസ്ഥ തുടരും. ഫെബ്രുവരി 5 ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി, തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

 

LEAVE A REPLY

Please enter your comment!
Please enter your name here