തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ മാറ്റം വരുത്താൻ നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും

0
8

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിലും പരിശോധനക്ക് ലഭിക്കും.

അഞ്ച് മണിവരെ വോട്ടർമാർക്ക് അപേക്ഷ നൽകാം. കരട് പട്ടികയിൽ വ്യാപക പിഴവുകളുണ്ടായ സാഹചര്യത്തിൽ 15 ദിവസം കൂടി നീട്ടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ അഞ്ച് ദിവസമാണ് നീട്ടിനൽകിയത്.

തിങ്കളാഴ്ച വൈകിട്ട് വരെ 32 ലക്ഷത്തിൽ കൂടുതൽ അപേക്ഷകളാണ് വിവിധ മാറ്റങ്ങൾക്കായി നൽകിയത്. ഇതിൽ 27 ലക്ഷത്തിൽ കൂടുതൽ പേർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ അപേക്ഷ നൽകിയവരാണ്. ഈ മാസം 30ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here