എസ് എസ് എഫ് കുമ്പള ഡിവിഷൻ സാഹിത്യോത്സവിന് നാളെ തുടക്കം

0
12

കുമ്പള: എസ്എസ്എഫ് 32 മത് കുമ്പള ഡിവിഷൻ സാഹിത്യോത്സവിന് നാളെ കളത്തൂർ താജുൽ ഉലമ എജുക്കേഷൻ സെൻററിൽ തുടക്കമാകും. ഡിവിഷനിലെ ഫാമിലി, ബ്ലോക്ക്, യൂണിറ്റ്, സെക്ടർ സാഹിത്യോത്സവുകളിൽ മത്സരിച്ച് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരം ഉൾപ്പെടെ സാംസ്കാരികവും ആത്മീയ സംഗമങ്ങൾ സാഹിത്യോത്സവിൻ്റെ ഭാഗമാവും.ജൂലൈ 11, 12, 13 തിയതികളിലായി 3 ദിവസം നീണ്ടു നിൽക്കുന്ന പരിപാടി 5 വേദികളിലായി ഇരുന്നൂറോളം മത്സരങ്ങളിൽ 400 ൽ അധികം വിദ്യാർത്ഥികൾ മറ്റൊരുക്കും. വെള്ളി ഉച്ചയ്ക്ക് സിയാറത്ത് സംഗമങ്ങൾ, വൈകുന്നേരം പതാക ഉയർത്തൽ, ആത്മീയ മജ്ലിസോടുകൂടി സാഹിത്യോത്സവിന് തുടക്കമാകും. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ഉദ്ഘാടന സംഗമം സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പ്രാസംഗികനുമായ നിർമൽ കുമാർ മാഷ് ഉദ്ഘാടനം ചെയ്യും. സംസ്കാരിക സംഗമത്തിൽ മഞ്ചേശ്വരം എം ൽ എ എകെഎം അഷ്റഫ് സംബന്ധിക്കും.ഞായറാഴ്ച്ച വൈകുന്നേരം നടക്കുന്ന സമാപന സംഗമത്തിൽ എസ് എസ് എഫ് നാഷണൽ സെക്രട്ടറി ഫിർദൗസ് സഖാഫി വിഷയാവതരണം നടത്തും. പത്ര സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ഹനീഫ് സഅദി കുമ്പോൽ എസ് എസ് എഫ് ഡിവിഷൻ പ്രസിഡണ്ട് നസീർ ഹിമമി സഖാഫി, ജനറൽ സെക്രട്ടറി രിഫായി ഹിഷമി,സെക്രട്ടറി യൂനുസ് സുറൈജി സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here