കാസറഗോഡ്: മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസ് സർക്കാർ കെട്ടിടത്തിലേക്ക് മാറ്റുന്നത് വൈകുന്നത് സംബന്ധിച്ച് മംഗൽപാടി ജനകീയവേദി കാസർഗോഡ് ജില്ലാ സപ്ലൈ ഓഫീസർക്ക് നിവേദനം നൽകി. ചെയർമാൻ അഡ്വ. കരീം പൂനയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിനകം മാറ്റി സ്ഥാപിച്ചു പ്രവർത്തനം ആരംഭിക്കുമെന്നു സൂപ്രണ്ട് ഉറപ്പ് നൽകിയാതായി നേതാക്കൾ അറിയിച്ചു. മഹമൂദ് കൈകമ്പ, ഷാജഹാൻ, ഷാനവാസ് തുടങ്ങിയവർ സംബന്ധിച്ചു.