മംഗളുരു: കര്‍ണാടക ഉലമാ കോഡിനേഷന്‍ ആഭിമുഖ്യത്തില്‍ മംഗലാപുരത്ത് ശ്രദ്ധേയമായി വഖ്ഫ് സംരക്ഷണ റാലി. വഖ്ഫ് ഭേദഗതി നിയമത്തിനെതിരേയുള്ള സുന്നി സംഘടനകളുടെ വഖ്ഫ് മഹാറാലി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അംഗവും ദക്ഷിണ കന്നട ഖാസിയുമായ ത്വാഖാ അഹ്‌മദ് മൗലവി ഉല്‍ഘാടനം നിര്‍വഹിച്ചു.
കര്‍ണാടക ഉലമാ കോഡിനേഷന്‍ പ്രസിഡന്റ് സയ്യിദ് ഇസ്മാഈല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കര്‍ണാടക ഉലമാ കോഡിനേഷന്‍സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറാംഗവുമായ തോടാര്‍ കെ.എം. ഉസ്മാനുല്‍ ഫൈസി സ്വാഗതം പറഞ്ഞു.
അബ്ദുല്‍ നാസിര്‍ ലക്കിസ്റ്റാര്‍, ശാഫി സഅദി, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി ബംബ്രാണ, അബ്ദുല്‍ അസീസ് ദാരിമി, റഫീഖ് ഹുദവി കോലാരി,അന്‍വര്‍ അസ്അദി ചിത്രദുര്‍ഗ ,ഡോ. എം.എസ്.എം. സൈനീ കാമില്‍,ഡോ. ഫാസില്‍ ഹസ്രത്ത് കാവളക്കട്ടെ, അബ്ദുല്‍ ഖാദര്‍ ദാരിമി കുക്കില,സിദ്ദീഖ് കെ.എം. മൊണ്ടുഗോളി സംസാരിച്ചു.