ഉര്‍മി വി.സി.ബി കം ബ്രിഡ്ജ് പുന:നിര്‍മ്മാണത്തിന് 1.23 കോടിയുടെ ഭരണാനുമതി; പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ

0
194

ഉപ്പള : കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായി ഗതാഗതം നിരോധിച്ച പൈവളിഗെ പഞ്ചായത്തിലെ ഉർമി തടയണ പുനനിർമാണത്തിനായി 1.23 കോടി രൂപയുടെ പദ്ധതിക്ക്‌ ഭരണാനുമതി ലഭിച്ചതായി എ.കെ.എം.അഷ്റഫ് എം.എൽ.എ. അറിയിച്ചു.

പൈവളിഗെ പഞ്ചായത്തിലെ കടങ്കോടി വാർഡിലെ ഉർമി തോടിന് കുറുകെ 40 വർഷം മുൻപ് നിർമിച്ച വി.സി.ബി.യാണ് കാലപ്പഴക്കത്താൽ അപകടവാസ്ഥയിലായത്. ഇതുമൂലം ഉർമി, പല്ലക്കൂടൽ, കൊമ്മംഗള, കുരുഡപ്പദവ് എന്നീ പ്രദേശങ്ങളിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള നാട്ടുകാർ ദുരിതത്തിലായിരുന്നു. ഈ പ്രദേശങ്ങളിലെ വിവിധ കൃഷിഭൂമിയിലേക്കുള്ള ജലലഭ്യതയും നിലച്ചിരുന്നു.

ചെറുകിട ജലസേചനവകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണ് വി.സി.ബി. നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ഉടൻ തുടങ്ങാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എം.എൽ.എ. അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here