ഉപ്പളയിൽ വീണ്ടും കവര്‍ച്ച; ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നു കള്ളന്‍ കൊണ്ടുപോയത് 5 പവനും 30,000 രൂപയും

0
318

ഉപ്പള:ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നു 30000 രൂപയും അഞ്ചുപവന്‍ സ്വര്‍ണ്ണവും കവര്‍ന്നു. ഉപ്പള, പത്വാടി റോഡിലെ മുഹമ്മദലി സ്ട്രീറ്റില്‍ അബ്ദുല്‍ റസാഖിന്റെ വീട്ടിലാണ് കവര്‍ച്ച. വീട്ടുടമയും കുടുംബവും മാര്‍ച്ച് 18ന് വീടു പൂട്ടി ഗള്‍ഫിലേയ്ക്ക് പോയതായിരുന്നു.

ഞായറാഴ്ച അയല്‍വാസിയായ യൂസഫ് ആണ് വീടിന്റെ പിറകു ഭാഗത്തെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോള്‍ വീട്ടിനകത്തു അലമാരകള്‍ കുത്തി തുറന്ന നിലയില്‍ കാണപ്പെട്ടു. പിന്നീട് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് അലമാരയില്‍ നിന്നു അഞ്ചു പവന്‍ സ്വര്‍ണ്ണവും 30000 രൂപയും നഷ്ടപ്പെട്ടതായി വ്യക്തമായതെന്നു പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here