കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; കാസർകോട് സ്വദേശി പിടിയിൽ

0
305

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 36 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടിച്ചു. ദുബായിൽനിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് മൻസൂറിൽ (38) നിന്നാണ് 584.5 ഗ്രാം സ്വർണം പിടിച്ചത്. കസ്റ്റംസ് പരിശോധനയ്ക്കുശേഷം ടെർമിനലിന് പുറത്തെത്തിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സോക്സിനുള്ളിൽ ഒളിപ്പിച്ചാണ് മിശ്രിതരൂപത്തിലുള്ള സ്വർണം കടത്താൻ ശ്രമിച്ചത്. ഇതിന് 36,73,583 രൂപ വരും.

LEAVE A REPLY

Please enter your comment!
Please enter your name here