ഉപ്പളയിൽ 2.75 കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

0
541

ഉപ്പള: ഉപ്പളയിലെ ഫ്‌ളാറ്റില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 2.75 കിലോ കഞ്ചാവ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. ഉപ്പള മണിമുണ്ട സ്വദേശി അര്‍ഷിദിനെ(42)യാണ് കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

അര്‍ഷിദ് താമസിക്കുന്ന ഫ്ളാറ്റില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ എക്സൈസ് പരിശോധന നടത്തുകയും കഞ്ചാവ് പിടികൂടുകയുമായിരുന്നു.

കുമ്പള എക്‌സൈസ് ഇന്‍സ്പെക്ടര്‍ വി.വി പ്രസന്നകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഐ.ബി പ്രിവന്റീവ് ഓഫീസര്‍ ശ്രീനിവാന്‍ പത്തില്‍, എക്സൈസ് ഓഫീസര്‍മാരായ രമേശന്‍, എം ഹമീദ്, അഖിലേഷ്, ഡ്രൈവര്‍ പ്രവീണ്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here