ഉപ്പള: മംഗൽപാടി ഗ്രാമപഞ്ചായത്തിന്റെ വാഹനം നിയമം ലംഘിച്ച് ഓടിച്ചതിന് എട്ട് പ്രാവശ്യം എ.ഐ. ക്യാമറയിൽ കുടുങ്ങി. ഇതേ തുടർന്ന് പിഴ ചുമത്തി. കൈക്കമ്പ-മ ണ്ണംകുഴി റോഡിൽ സ്ഥാപിച്ച എ.ഐ. ക്യാമറയിലാണ് മംഗൽപാടി പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനമായ മഹീന്ദ്ര സൈലോ കാർ നിയമം ലംഘിച്ചതിന് കുടുങ്ങിയത്. വാഹനം ഓടിച്ചിരുന്നയാൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് കുടുങ്ങിയത്. 4500 രൂ പയാണ് പിഴ ചുമത്തിയത്.
വാഹനം ഓടിച്ചയാൾ സീറ്റ് ബെൽറ്റ് ധരി കാത്തതിന് ഏഴ് പ്രാവശ്യമായി 500 രൂപ വിതവും മുൻസീറ്റിലിരുന്ന യാത്രക്കാരനടക്കം രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 1000 രൂപയുമാണ് പിഴ ഈടാക്കിയത്. ജൂൺ, ജൂലായ് മാസത്തിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം പിഴ അടച്ചതായാണ് വിവരം.