ഉപ്പളയില്‍ വില്‍പ്പനക്കെത്തിച്ച കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍; നാലുപേര്‍ കസ്റ്റഡിയില്‍

0
239

ഉപ്പള: കഞ്ചാവ് വില്‍പ്പന സംഘത്തിന് വേണ്ടി മഞ്ചേശ്വരം പൊലീസിന്റെ വ്യാപകമായ പരിശോധന. ഒന്നേ കാല്‍കിലോ ഗ്രാം കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. പ്രതിയില്‍ നിന്ന് കഞ്ചാവ് വാങ്ങിയ നാല് പേരെ പൊലീസ് കസ്റ്റഡിലെടുത്തു ചോദ്യം ചെയ്തു വരുന്നു.

ഉപ്പള മജലിലെ മുനീര്‍ (43)ആണ് അറസ്റ്റിലായത്. മുനീറില്‍ നിന്ന് വില്‍പ്പന നടത്താനും വലിക്കാനും കഞ്ചാവ് വാങ്ങിയ നാല് പേരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തുവരുന്നു. മുനീര്‍ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയും കഞ്ചാവ് വിതരണ സംഘത്തിലെ പ്രധാന കണ്ണിയുമാണെന്ന് പൊലീസ് പറഞ്ഞു. മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.സന്തോഷ് കുമാര്‍, എസ്.ഐ. എന്‍. അന്‍സാര്‍ എന്നിവരുടെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘമാണ് ഇന്നലെ പരിശേധന നടത്തിയത്. ഉപ്പളയില്‍ വന്‍ തോതില്‍ കഞ്ചാവ് സൂക്ഷിച്ചതായി പൊലീസിന് വിവരം കിട്ടിട്ടുണ്ടെന്നും ഇത് കണ്ടെത്താന്‍ അടുത്ത ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here