ട്രെയിനില്‍ നിന്നു വീണ്‌ യുവാവിനു ഗുരുതരം

0
193

കുമ്പള(www.mediavisionnews.in): തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് ഉഡുപ്പി സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 8മണിയോടെ ആരിക്കാടി രണ്ടാം ഗേറ്റിന് സമീപത്താണ് അപകടം.

ഉഡുപ്പി ബഡുമനെയിലെ കീര്‍ത്തനാ(30)ണ് പരിക്കേറ്റത്. മംഗളൂരു വെന്‍ലോക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ മെയിലില്‍ നിന്നാണ് കീര്‍ത്തന്‍ തെറിച്ച് വീണത്. തലക്കും കാലിനും പരിക്കുണ്ട്. റെയില്‍വേ ട്രാക്കിന് സമീപം അബോധാവസ്ഥയില്‍ കണ്ട കീര്‍ത്തനെ നാട്ടുകാരും കുമ്പള പൊലീസും ചേര്‍ന്നാണ് ആസ്പത്രിയില്‍ എത്തിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here