Friday, April 26, 2024

Latest news

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്നാണ് ഹരജിക്കാരന്‍റെ വാദം.ആനന്ദ് എസ്.ജൊന്ദാലെ എന്ന അഭിഭാഷകനാണ് ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകിയത്. മോദിയെ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ മതപരമായും ജാതീയമായും വിദ്വേഷണം സൃഷ്ടിക്കുന്നതാണെന്നാണ്...

വോട്ടിനെ ചൊല്ലി വാക്കേറ്റം; വോട്ടർ പട്ടികയിൽ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ഭർത്താവിൻ്റ ഫോട്ടോ

കോഴിക്കോട്: നാദാപുരം നരിക്കാട്ടേരി എം.എൽ.പി സ്കൂളിൽ വോട്ടിനെ ചൊല്ലി വാക്കേറ്റം. വോട്ടർ പട്ടികയിൽ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ഭർത്താവിൻ്റ ഫോട്ടോ അച്ചടിച്ച് വന്നതാണ് തർക്കത്തിനിടയാക്കിയത്. യുവതി വോട്ട് ചെയ്യാനെത്തിയതോടെ എൽ.ഡി.എഫ് ഏജൻ്റ് ചോദ്യം ചെയ്യുകയും തുടർന്ന് ബൂത്തിനകത്ത് കയ്യാങ്കളിയുമുണ്ടായി. യുവതി ചാലഞ്ച് വോട്ട് ചെയ്ത് മടങ്ങി. പത്തനംതിട്ട അടൂർ തെങ്ങമം തോട്ടുവാ സ്കൂളിലെ 134 ാം...

വധുവിന് വീട്ടുകാർ നൽകുന്ന സ്വത്തിൽ ഭർത്താവിന് അവകാശമില്ല: സുപ്രിംകോടതി

വിവാഹസമയം ഭാര്യക്ക് വീട്ടുകാർ നൽകുന്ന സമ്പത്തിൽ ഭർത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രിംകോടതി. പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാൽ അത് തിരിച്ചുനൽകാൻ അയാൾക്ക് ധാർമിക ബാധ്യതയുണ്ടെന്നും സുപ്രിംകോടതി നിർദേശിച്ചു. മലയാളി ദമ്പതിമാരുടെ കേസ് പരിഗണിക്കവെ ആയിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം. വിവാഹസമയത്ത് വീട്ടുകാർ സമ്മാനമായി നൽകിയ 89...

അന്ന് ഞാനവനോട് യാചിച്ചു, അരുത് അത് ചെയ്യരുതെന്ന്; ആര്‍സിബിക്ക് ഐപിഎല്‍ കിരീടം നഷ്ടമായതിനെക്കുറിച്ച് കുംബ്ലെ

ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണിലെത്തി നില്‍ക്കുമ്പോഴും റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിന് കിരീടം കിട്ടാക്കനിയാണ്. മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും ഒരിക്കല്‍ പോലും കിരീടം കൈയെത്തിപ്പിടിക്കാനായില്ല. ഇത്തവണ തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്കുശേഷം ഇന്നലെ ഹൈദരാബാദിനെതിരെ ജയിച്ച ആര്‍സിബി ഒമ്പത് കളികളില്‍ രണ്ട് ജയം മാത്രമായി പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഈ സീസണിലും നേരിയ പ്ലേ ഓഫ് പ്രതീക്ഷ...

ഇവിഎമ്മില്‍ വിശ്വസിക്കാം; എല്ലാ വിവിപാറ്റുകളും എണ്ണണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി

എല്ലാ വിവിപാറ്റ് സ്ലിപ്പുകളും പൂർണമായും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി. മുഴുവന്‍ സ്ലിപ്പുകളും എണ്ണാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി നടപടി. എന്നാല്‍ സ്ലിപ് ലോഡിങ് യൂണിറ്റ് സീല്‍ ചെയ്ത് സുക്ഷിക്കമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് സുപ്രധാന വിധി. ഒരു സംവിധാനത്തെ മൊത്തമായി സംശയത്തിന്റെ നിഴലില്‍...

സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് 20 ശതമാനം പിന്നിട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി മൂന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോളിങ് 20 ശതമാനം കടന്നു . ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് 20.55 ശതമാനമാണ് ഇവിടുത്തെ പോളിങ്. വോട്ടെടുപ്പ് ആരംഭിച്ച് മൂന്നര മണിക്കൂറിൽ പത്തനംതിട്ടയിൽ 20% വോട്ടിംഗ് പൂർത്തിയായി. ഇതുവരെ 20.06 % പേർ വോട്ടു...

വിരലിൽ പൂർണമായും മായാത്ത നിലയിൽ മഷിയുമായി വോട്ടുചെയ്യാനെത്തി യുവതി, ഇരട്ട വോട്ട് പിടികൂടി

ഇടുക്കി: ഇടുക്കിയിൽ ഇരട്ട വോട്ട് പിടികൂടി. ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർസെക്കണ്ടറി സ്കൂളിലെ അൻപത്തി ഏഴാം നമ്പർ ബൂത്തിലെത്തിയ യുവതിയെയാണ് പോളിംഗ് ഉദ്യോഗസ്ഥർ പിടികൂടിയത്. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായാത്ത നിലയിലാണ് യുവതിയെത്തിയത്. ഇവരെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു. ഇവരുടെ ഭർത്താവ് നേരത്തേയെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്നു.

10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍പ്പിച്ച് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഡല്‍ഹി സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളാണ് പോസ്റ്ററുകള്‍ എഴുതി പ്രതിഷേധം നടത്തിയത്. പത്ത് വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച കമ്മീഷന്റെ വേര്‍പാട് ദു:ഖത്തോടെ അറിയിക്കുന്നുവെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യം മരിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. 'സ്വാതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ 10 വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന്...

ജീവനെടുക്കും നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ചെന്നൈ: കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ്...

‘മോദി പറഞ്ഞത് പച്ചക്കള്ളം’; കർണാടകയിൽ മുസ്ലിംകളെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തിയത് ജനതാദൾ സർക്കാർ

ബെംഗളൂരു: 1995ൽ എച്ച്.ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ സർക്കാറാണ് കർണാടകയിൽ മുസ്‍ലിംകളെ ആദ്യമായി ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. കർണാകടയിൽ മുസ്‍ലിംകളെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിൽ കോൺഗ്രസിനെ വിമർശിച്ച് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. ഒ.ബി.സി വിഭാഗക്കാരുടെ ഏറ്റവും വലിയ ശത്രുവാണ് കോൺഗ്രസെന്നും മോദി പറഞ്ഞിരുന്നു. ഇതിനെതിരെ കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. അതേസമയം,...
- Advertisement -spot_img

Latest News

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്നാണ് ഹരജിക്കാരന്‍റെ വാദം.ആനന്ദ് എസ്.ജൊന്ദാലെ...
- Advertisement -spot_img