Tuesday, May 7, 2024

Latest news

യുവാവിനെ കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് കൊലപ്പെടുത്തി, മാലിന്യക്കുഴിയില്‍ തള്ളി; പ്രതി അറസ്റ്റിൽ

കോട്ടയം: കോണ്‍ക്രീറ്റ് കമ്പനി ജീവനക്കാരനായ അസം സ്വദേശിയെ കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീനിലിട്ട് കൊലപ്പെടുത്തി മാലിന്യക്കുഴിയില്‍തള്ളിയ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോട്ടയം വാകത്താനത്ത് കോണ്‍ക്രീറ്റ് കമ്പനിയിലെ ജീവനക്കാരനായ പാണ്ടിദുരൈ (29) യെയാണ് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇതേ കമ്പനിയിലെ ഹെല്‍പ്പറായ അസം സ്വദേശി ലേമാന്‍ കിസ്‌കി (19) യേയാണ് കൊലപ്പെടുത്തിയത്. ജോലിസംബന്ധമായി ഇരുവരും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നു....

സസ്പെന്‍സ് അവസാനിപ്പിച്ച് കോണ്‍ഗ്രസ്; രാഹുല്‍ റായ്ബറേലിയില്‍, കിഷോരിലാല്‍ അമേഠിയില്‍

2019-ലേതിന് സമാനമായി രാഹുല്‍ ഇത്തവണയും രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പോകുകയാണ്. നിലവില്‍ വയനാട്ടിലെ സിറ്റിങ് എംപിയായ രാഹുല്‍ ഇത്തവണയും ഇവിടെനിന്ന് ജനവിധി തേടിയിരുന്നു. 2019-ല്‍ വയനാടിന് പുറമെ അമേഠിയിലായിരുന്നു രാഹുല്‍ മത്സരിച്ചത്. എന്നാല്‍, ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. സ്മൃതി ഇറാനിക്കെതിരെ ഇത്തവണ നെഹ്‌റു കുടുംബവുമായി ഏറെ അടുപ്പംപുലര്‍ത്തുന്ന കിഷോരിലാല്‍ ശര്‍മയെ ആണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. സോണിയ...

കോവാക്സീന് പാർശ്വഫലങ്ങളുണ്ടാകില്ല, പൂർണമായും സുരക്ഷിതം: വിവാദങ്ങൾക്കിടെ ഭാരത് ബയോടെക്ക്

ന്യൂഡൽഹി∙ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനാണ് കോവാക്സീൻ. ബ്രിട്ടിഷ് ഫാർമ ഭീമന്മാരായ അസ്ട്രാസെനക്ക നിർമിച്ച കോവിഷീൽഡ് വാക്സീന് പാർശ്വഫലങ്ങളുണ്ടെന്ന് ഉൽപ്പാദക്കമ്പനി യുകെ ഹൈക്കോടതിയിൽ സമ്മതിച്ചതിനു പിന്നാലെയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിന്റെ പ്രതികരണം. ‘‘സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണ്...

KL 24 N 8838, ഇന്നോവയിൽ 4 പേരും ഡോറിന് മുകളിൽ, വെറും ഷോയല്ല! എംവിഡി വക എട്ടിൻ്റെ പണി ഒടുവിൽ കിട്ടി

ആലപ്പുഴ: ഇന്നോവ കാറിൻ്റെ ഡോറിന് മുകളിൽ കയറി അഭ്യാസം കാട്ടിയ യുവാക്കൾക്ക് എട്ടിൻ്റെ പണി കൊടുത്ത് എം വി ഡി. കായംകുളം - പുനലൂർ റോഡിൽ അപകടകരമായ യാത്ര നടത്തിയ യുവാക്കൾക്കെതിരെ കേസെടുക്കുകയും ഇന്നോവ കാർ പിടിച്ചെടുക്കുകയും ചെയ്തു. നാല് പേരും കാറിന്റെ ഡോറിന് പുറത്തേക്ക് ഇരുന്നു യാത്ര ചെയ്താണ് ഇന്നോവയിൽ ചീറിപ്പാഞ്ഞ യുവാക്കൾ...

മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ബൂത്തുകളിൽ പ്രശ്നമുണ്ടാക്കണമെന്ന് ആഹ്വാനം; ബി.ജെ.പി നേതാവ് പിടിയിൽ

ലഖ്നൗ: മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ബൂത്തുകളിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കണമെന്ന് ബി.ജെ.പി നേതാവ് പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്ന സന്ദേശം പുറത്ത്. സംഭവം വിവാദമായതോടെ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർ​ പ്രദേശിലെ സംഭാൽ ലോക്സഭാ മണ്ഡലത്തിലാണ് സംഭവം. ബി.ജെ.പി സെക്രട്ടറി ഭുവനേഷ് വർഷ്നേയയുടെ സന്ദേശമാണ് വിവാദമായത്. മുസ്‍ലിം ഭൂരിപക്ഷമുള്ള പ്രദേശമാണ് സംഭാൽ. ബൂത്തിന് പുറത്ത് ധാരാളം സ്ത്രീകളെ...

മകളെ കെട്ടിക്കാന്‍ 200 കോടി ആസ്തിയുള്ള പയ്യനെ വേണം, ആഗ്രഹം നടക്കാന്‍ ലക്ഷങ്ങള്‍ ചിലവാക്കി പിതാവ്

പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായമെത്തിയാല്‍ പിന്നെ അവര്‍ക്ക് അനുയോജ്യരായ വരനെ കണ്ടെത്തുകയെന്നതാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നം. മകളെ സ്‌നേഹിക്കുന്ന ഒരു പങ്കാളിക്കായി ഭൂരിഭാഗം മാതാപിതാക്കളും ആദ്യം ആശ്രയിക്കുക മാട്രിമോണി സൈറ്റുകളെയാണ്. ഇപ്പോഴിതാ മകള്‍ക്ക് വേണ്ടി വരനെ തേടി ഒരു പിതാവ് നല്‍കിയ പരസ്യമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം. 200 കോടി രൂപയുടെ സ്വത്തുള്ള പയ്യനെ മകള്‍ക്ക് വേണ്ടി...

അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി

ദില്ലി: അമേഠിയിലോ റായ്‍ബറേലിയിലോ പ്രിയങ്ക ഗാന്ധി മത്സരിക്കില്ലെന്നുറപ്പായി. അതേസമയം ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായുള്ള അവസാന വട്ട ചര്‍ച്ചകളിലാണ് കോൺഗ്രസ്. അമേഠിയിലോ റായ്‍ബറേലിയിലോ രാഹുല്‍ മത്സരത്തിനിറങ്ങുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അമേഠിയിലോ റായ്‍ബറേലിയിലോ മത്സരിച്ച് വിജയിച്ചാല്‍ തന്നെയും താൻ വയനാടിനെ കയ്യൊഴിയില്ലെന്ന്...

ഗസ്സയുടെ ചോര പുരണ്ട ഉത്പന്നങ്ങള്‍ വേണ്ട; ബഹിഷ്ക്കരണത്തില്‍ അടിതെറ്റി ഭീമന്‍മാര്‍, മലേഷ്യയില്‍ അടച്ചു പൂട്ടിയത് 108 കെ.എഫ്.സി ഔട്ട്‌ലെറ്റുകള്‍

ക്വാലാലമ്പൂര്‍: ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന നരവേട്ടക്കു പിന്നാലെ ആരംഭിച്ച ബഹിഷ്‌ക്കരണ ക്യാംപയിനില്‍ അടിതെറ്റി ഭീമന്‍മാര്‍. അമേരിക്കന്‍ ഫുഡ് ശൃംഖലയായ കെ.എഫ്.സിയുടെ 108 ഔട്ട്‌ലെറ്റുകള്‍ മലേഷ്യയില്‍ അടച്ചു പൂട്ടി. മലേഷ്യയില്‍ 600 ഔട്ട്‌ലെറ്റുകളാണുള്ളത്. മലേഷ്യയിലെ കെലന്തന്‍ സംസ്ഥാനത്തുള്ള ഔട്ട്‌ലെറ്റുകളാണ് ഏറെയും അടച്ചുപൂട്ടിയത്. 'ബഹിഷ്‌കരണത്തെ തുടര്‍ന്ന് കച്ചവടത്തില്‍ വന്‍തോതില്‍ ഇടിവാണുണ്ടായത്. വരുമാനത്തിലും വന്‍ തോതില്‍ കുറവുണ്ടായതിന് പിന്നാലെയാണ് ഔട്ട്‌ലെറ്റുകള്‍...

മേയറും സംഘവും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ്‌ എസ്എച്ച്ഒ ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍...

പാമ്പുകടിയേറ്റ് യുവാവ് മരിച്ചു, പുനർജീവിപ്പിക്കാൻ മൃതദേഹം ഗംഗാനദിയിൽ കെട്ടിത്തൂക്കി കുടുംബം

പാമ്പുകടിയേറ്റ് മരിച്ച യുവാവിനെ വീണ്ടും ജീവിപ്പിക്കാൻ മൃതദേഹം ഗംഗാനദിയിൽ കെട്ടിയിറക്കി കുടുംബം. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ഏപ്രിൽ 26ന് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നടന്ന രണ്ടാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയതായിരുന്നു ഇരുപതുകാരനായ മോഹിത് കുമാർ. തുടർന്ന് കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടെ പാമ്പുകടിയേൽക്കുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാർ മോഹിത്തിനെ നാട്ടുവൈദ്യന്റെ അടുത്തേക്കാണ് കൊണ്ടുപോയത്. പോകുംവഴി തന്നെ ഇയാൾ...
- Advertisement -spot_img

Latest News

ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടുപോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. വാഹനത്തിന്‍റെ എഞ്ചിനാണ് തീ പിടിച്ചത്. തീപടരുന്നത്...
- Advertisement -spot_img