Saturday, April 27, 2024

National

പ്രവാചക നിന്ദ: പ്രതിഷേധിച്ചതിന്റെ പേരിൽ മാത്രം അറസ്റ്റിലായത് ഇരുനൂറിലധികം പേർ; നുപൂർ ശർമക്കെതിരെ നടപടിയില്ല

ലഖ്‌നൗ: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ഉത്തർപ്രദേശിൽ മാത്രം ഇരുനൂറിലധികം ആളുകളെ അറസ്റ്റ് ചെയ്തു. പ്രയാഗ്‌രാജിൽ 68, ഹാത്രസിൽ 50, സഹാറൻപൂരിൽ 28, മൊറാദാബാദിൽ 25, ഫിറോസാബാദിൽ എട്ട് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളിൽനിന്നുള്ള വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് പൊലീസ് പറയുന്നത്. സാമൂഹ്യവിരുദ്ധ ശക്തികൾക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം നൽകിയതായി...

പ്രവാചക നിന്ദയ്‌ക്കെതിരെയുള്ള പ്രതിഷേധം; കാണ്‍പൂരിലും ബുള്‍ഡോസര്‍ ഇടിച്ചുനിരത്തല്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം നടന്നതിന് പിന്നാലെ നഗരത്തിലെ തെരുവുകളിലെ കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തു. പ്രതിഷേധത്തില്‍ പങ്കെടുത്ത സഫര്‍ ഹയാത്ത് ഹാഷ്മി എന്ന പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകന്റെ വീട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചു നീക്കി. അനധികൃത നിര്‍മാണം എന്ന് ആരോപിച്ചാണ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തത്.  കാണ്‍പൂരിനെ കൂടാതെ പ്രതിഷേധം...

പ്രവാചകന് എതിരായ പരാമര്‍ശം; പ്രതിഷേധം ശക്തം, യുപിയില്‍ 227 പേര്‍ അറസ്റ്റില്‍

പ്രവാചകന് എതിരായ പരാമര്‍ശത്തെ തുടര്‍ന്നേ രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 227 പേരെ പൊലീസ് അറസറ്റ് ചെയ്തു. സഹന്‍പൂര്‍,മൊറാദാബാദ്, എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് പ്രതിഷേധമുണ്ടായത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ലക്നൗ, കാണ്‍പൂര്‍, ഫിറോസാബാദ് എന്നീ പ്രദേശങ്ങളില്‍ നേരത്തെ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നു. അതേസമയം പ്രതിഷേധത്തിനിടെ റാഞ്ചിയില്‍ ഉണ്ടായ പൊലീസ്...

ഇസ്ലാമിനെയും മുസ്ലീങ്ങളെയും അപമാനിക്കുന്ന ടിവി ചർച്ചകളിൽ പങ്കെടുക്കരുതെന്ന് മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്

ദില്ലി: ഇസ്‌ലാം മതത്തെയും മുസ്‌ലീങ്ങളെയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ടെലിവിഷൻ സംവാദങ്ങളിൽ പങ്കെടുക്കരുതെന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് (എഐഎംപിഎൽബി)  ഇസ്ലാമിക പണ്ഡിതന്മാരോടും ബുദ്ധിജീവികളോടും അഭ്യർഥിച്ചു. ടിവി ചർച്ചക്കിടെ ബിജെപി വക്താവ് നൂപുർ ശർമ പ്രവാചകനെതിരേ നടത്തിയ പരാമർശത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടക്കുന്നതിനിടെയാണ് ലോ ബോർഡിന്റെ നിർദേശം. ഇസ്‌ലാമിനെ...

പ്രവാചകന്‍ ജീവിച്ചിരുന്നെങ്കില്‍ മുസ്‌ലിം വര്‍ഗീയവാദികളുടെ ഭ്രാന്ത് കണ്ട് ഞെട്ടിപ്പോയേനെ; വിവാദമായി തസ്ലിമ നസ്റിന്റെ പരാമര്‍ശം

ന്യൂഡല്‍ഹി: പ്രവാചക നിന്ദക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ നടക്കുന്ന പ്രതിഷേധത്തില്‍ വിവാദ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്റിന്‍ നടത്തിയ പ്രതികരണവും വിവാദത്തില്‍. പ്രവാചകന്‍ മുഹമ്മദ് നബി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ തന്റെ പേരില്‍ നടക്കുന്ന സംഭവങ്ങള്‍ കണ്ട് ഞെട്ടിപ്പോയേനെ എന്നു കുറിച്ച അവരുടെ പ്രതികരണത്തില്‍ ‘ഇനി പ്രവാചകന്‍ മുഹമ്മദ് നബി ജീവിച്ചിരുന്നെങ്കില്‍ ലോകമെമ്പാടുമുള്ള മുസ്‌ലിം വര്‍ഗീയവാദികളുടെ ഭ്രാന്ത്...

പ്രവാചക പരാമര്‍ശത്തില്‍ പ്രതിഷേധം അക്രമാസക്തം; റാഞ്ചിയില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു

ന്യൂദല്‍ഹി: ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ നടത്തിയ പ്രവാചക പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തം. റാഞ്ചിയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ മരിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാംനഗര്‍ സ്വദേശി മൊബാസിര്‍, മഹാത്മാഗാന്ധി റോഡിലെ ക്രിസ്റ്റിയാ നഗറിലെ സാഹില്‍ എന്നിവരാണ് മരിച്ചത്. റാഞ്ചി മെയിന്‍ റോഡില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് മുസ്‌ലിങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ റാഞ്ചിയില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍...

വൈറലാവാൻ വേണ്ടി പെണ്ണാടിനെ വിവാഹം കഴിച്ച് 44 -കാരൻ, പിന്നീട് കരഞ്ഞുകൊണ്ട് മാപ്പ്…

സാമൂഹികമാധ്യമങ്ങളിൽ വൈറലാവാൻ ആളുകൾ പലതും ചെയ്യാറുണ്ട്. എന്നാൽ, കിഴക്കൻ ജാവയിലെ ഗ്രെസിക്കിൽ (Gresik, East Java) നിന്നുള്ള ഒരാൾ ചെയ്തത് കുറച്ചുകൂടി ക‌ടന്ന കാര്യമായിപ്പോയി. ഇയാൾ വൈറലാവാൻ വേണ്ടി ഒരു പെണ്ണാടിനെ വിവാഹം കഴിക്കുകയായിരുന്നു (married a female goat). ഗ്രെസിക്കിലെ ബെൻജെങ് ജില്ലയിലെ ക്ലാംപോക്ക് ​ഗ്രാമത്തിലാണ് ജൂൺ അഞ്ചിന് സൈഫുൾ ആരിഫ് (Saiful Arif)...

ഭാര്യ മൂന്നാമതും ഒളിച്ചോടി, ആദ്യത്തെയും രണ്ടാമത്തെയും ഭര്‍ത്താക്കന്മാര്‍ പൊലീസ് സ്റ്റേഷനിൽ

നാഗ്പൂർ: ഒളിച്ചോടിപ്പോയ ഭാര്യയെ തിരിച്ചുകൊണ്ടുവരണമെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി ഭർത്താക്കൻമാർ. മൂന്നാമത്തെ പങ്കാളിക്കൊപ്പം ഭാര്യ ഒളിച്ചോടിപ്പോയതിനാലാണ് പരാതിയുമായി ഇവരുടെ രണ്ട് ഭർത്താക്കൻമാർ പൊലീസിനെ സമീപിച്ചത്. നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് സ്ത്രീ രണ്ടാമത്തെ ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇവർ ഇറങ്ങിപ്പോയത്. എന്നാൽ ഇവർ സ്വന്തം വീട്ടിലേക്ക് പോയിട്ടില്ല. അന്ന് മുതൽ ഇവർ എവിടെയാണെന്ന് ഭർത്താക്കൻമാർക്ക് അറിയില്ല....

പാലത്തിൽ തൂങ്ങിക്കിടന്ന് ഓടുന്ന ട്രെയിനിൽ നിന്ന് മൊബൈൽ മോഷണം, സ്പൈ‍ഡര്‍മാനോ എന്ന് സോഷ്യൽമീഡിയ

പാറ്റ്ന: പലതരത്തിലുള്ള മോഷണങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. എന്നാൽ സ്പൈഡര്‍മാനേപ്പോലെ ഓവര്‍ ബ്രിഡ്ജിന് മുകളിൽ തൂങ്ങിക്കിടന്ന് ഒരു മോഷണം അതാണ് ഇപ്പോൾ വൈറലാകുന്നത്. ട്രെയിനിൽ വാതിലിനടത്തിരുന്ന യാത്ര ചെയ്യുന്ന യുവാക്കളിലൊരാളുടെ ഫോൺ ആണ് പാലത്തിന്റെ തൂണിൽ തൂങ്ങിക്കിടന്ന കള്ളൻ തട്ടിപ്പറിച്ചത്. യുവാക്കളിലൊരാൾ ഫോൺ കയ്യിൽ പിടിച്ച് വീഡിയോ എടുക്കുകയായിരുന്നു. മറ്റൊരാൾ പുറകിൽ നിന്നും വീഡിയോ...

സ്വയം താലി ചാർത്തി, സിന്ദൂരമണിഞ്ഞു; യുവതി സ്വയം വിവാഹിതയായി, ഇന്ത്യയിലെ ആദ്യത്തെ സോളോ​ഗാമി

വഡോദര: ​ഏറെ വാർത്താ പ്രാധാന്യം നേടിയ ​ഗുജറാത്ത് യുവതിയുടെ സ്വയം വിവാഹം ഒടുവിൽ യാഥാർഥ്യമായി. ഗുജറാത്തിലെ വഡോദരയിൽ ക്ഷമ ബിന്ദു സ്വയം വിവാഹിതയായി (Sologamy). ചുവന്ന സാരിയിൽ, ആഭരണങ്ങളണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് ക്ഷമ (Kshama Bindu) വേദിയിലെത്തിയത്. മം​ഗല്യസൂത്രവും സിന്ദൂരവും സ്വയം അണിഞ്ഞു. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ‌ഗോത്രിയിലെ സ്വന്തം വീട്ടിലായിരുന്നു ചടങ്ങുകൾ....
- Advertisement -spot_img

Latest News

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്നാണ് ഹരജിക്കാരന്‍റെ വാദം.ആനന്ദ് എസ്.ജൊന്ദാലെ...
- Advertisement -spot_img