നയാരക്ക് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് ഷെല്‍ ഇന്ത്യയും; പെട്രോളിന് 7.41 രൂപയും ഡീസലിന് 25 രൂപയും കൂട്ടി

0
9

ന്യൂഡല്‍ഹി: നയാരയ്ക്ക് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് പ്രമുഖ കമ്പനിയായ ഷെല്‍ ഇന്ത്യയും. ഏപ്രില്‍ ഒന്നിന് പുതുക്കിയ പെട്രോള്‍, ഡീസല്‍ നിരക്ക് പ്രാബല്യത്തില്‍ വന്നു.

ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചതാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ കാരണമായി പറയുന്നത്.

ബംഗളൂരുവില്‍, പെട്രോള്‍ വില ലിറ്ററിന് 7.41 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് ലിറ്ററിന് 119.85 രൂപയാണ് വില. പവര്‍ വേരിയന്റിന് 129.85 രൂപ നല്‍കണം. പ്രാദേശിക നികുതികള്‍ കാരണം നഗരങ്ങളില്‍ വിലയില്‍ വ്യത്യാസമുണ്ടാകും.

അതേസമയം ഡീസൽ വില ഇനിയും ഉയർന്നേക്കാമെന്ന് സൂചനകളുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല.

പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നുരൂപയുമാണ് നയാര വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലായിരുന്നു നയാരയും ഇന്ധനവില കുത്തനെ കൂട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here